ലഡാക്കില്‍ നിന്നും ചൈനീസ് സേന ഇന്നു പിന്മാറും

single-img
26 September 2014

IndoChinaBorderന്യൂയോര്‍ക്ക്: ലഡാക്കില്‍ അതിക്രമിച്ചു കയറിയ ചൈനീസ് സൈനികര്‍ ഇന്നു പിന്മാറും. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ന്യൂയോര്‍ക്കില്‍  നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ഈമാസം 30-ഓടെ ഇരുരാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍ നിന്നു പൂര്‍ണമായി പിന്മാറുമെന്നും അവര്‍ അറിയിച്ചു.

ചുമാര്‍ അതിര്‍ത്തിയില്‍ നിന്നു പിന്നോട്ടിറങ്ങാന്‍ വ്യാഴാഴ്ച നടന്ന ഫ്‌ളാഗ് മീറ്റിംഗില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. സെപ്റ്റംബര്‍ പത്തിന് നിശ്ചയിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് പിന്‍വലിയാനാണ് ധാരണയായത്.  ലഡാക്കിലെ ചുഷുവില്‍ വച്ചായിരുന്നു ഫ്‌ളാഗ് മീറ്റിംഗ്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്നെത്തി തമ്പടിച്ചത്. സൈന്യം അഞ്ചു കിലോമീറ്ററോളം കടന്നതോടെ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.