കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിന് മതിയായ സുരക്ഷയില്ലെന്ന കാരണത്താല്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല

single-img
26 September 2014

rahulന്യൂഡല്‍ഹി: പ്രതിഷേധ മാര്‍ച്ചിന് മതിയായ സുരക്ഷയില്ലെന്ന കാരണത്താല്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി  പങ്കെടുത്തില്ല. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നടന്ന യുവ ആക്രോശ് റാലിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിട്ടുനിന്നത്.

രാഹുല്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും റാലിയില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം നടന്നിരുന്നു. പോലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രാഹുല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബിജെപി സര്‍ക്കാരിന്റെ 100 ദിവസത്തെ ദുര്‍ഭരണത്തിനെതിരെയായിരുന്നു റാലി.