ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് കോടതിയുടെ സമന്‍സ്

single-img
26 September 2014

_75047784_modi-gettyന്യൂയോര്‍ക്ക്: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് ഫെഡറല്‍ കോടതിയുടെ സമന്‍സ്.  21 ദിവസത്തിനകം മറുപടി നല്‍കണം. അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ (എജെസി) എന്ന സംഘടനയാണ് കലാപബാധിതര്‍ക്കു വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ഏലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് (എടിസിഎ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് (ടിവിപിഎ) എന്ന നിയമങ്ങള്‍ പരിഗണിച്ചാണ് കോടതി സമന്‍സ്.

മോദി വെള്ളിയാഴ്ച യുഎസില്‍ എത്താനിരിക്കെയാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്. കലാപത്തെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് യുഎസ് വിസ നിഷേധിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായശേഷമാണ് വീസ ഉപരോധം യുഎസ് പിന്‍വലിച്ചത്.