അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി.

single-img
26 September 2014

madani295ന്യൂഡല്‍ഹി: ബാംഗ്ലൂർ സ്‌ഫോടനക്കേസില്‍ പ്രതി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

ചികിത്സ ബാംഗ്ലൂരില്‍ തന്നെ തുടരണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. മഅദനിയുടെ ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. നേരത്തെ, ചികിത്സ തുടരണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി മഅദനിക്ക് സോപാധിക ജാമ്യം അനുവദിച്ചത്.