മന്മോഹന്‍ ബൊമ്മ, ചിദംബരം പരനാറി- പി.സി ജോര്‍ജ്ജ്

single-img
26 September 2014

pcമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചീഫ് വിപ്പ് പി.സി ജോർജ്ജ്. മന്‍മോഹന്‍ സിങ് എന്ന ബൊമ്മയും ചിദംബരമെന്ന പരനാറിയുമാണ് റബര്‍ കര്‍ഷകരെ ഈ പരുവത്തിലാക്കിയതെന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവന.

ചിദംബരമെന്ന പരനാറി മലയാളിയുടെ ശത്രുവാണ്. ആ പരനാറി തലയടിച്ചു ചാകണേ എന്ന് ഞാന്‍ എപ്പോഴും പ്രാകാറുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും പിസി പറഞ്ഞു