ചൊവ്വയിലും ട്രാഫിക് സിഗ്നലുകളോ?

single-img
26 September 2014

650_1Mars trafficഇന്ത്യയുടെ ചൊവ്വ ദൗത്യത്തിനു പിന്നാലെ മാധ്യമങ്ങളും ഇന്ത്യക്കാരും ചൊവ്വയ്ക്ക് പിന്നാലെയാണു.അതിനിടെയിലാണു ചൊവ്വ ഗ്രഹത്തിൽ നിന്ന് വരുന്ന ചിത്രങ്ങൾ കൗതുകം ജനിപ്പിക്കുന്നത്.ചൊവ്വയിലെ അത്ഭുതജീവികളുടെ ട്രാഫിക് സിഗ്നലുകളാണു പുതിയതായി കണ്ടെത്തിയ ചിത്രം

xmars2.jpg.pagespeed.ic.0ds-z0MoQdഅമേരിക്കയുടെ റോബോട്ടിക് പേടകമാണ് ക്യൂരിയോസിറ്റി പകർത്തിയ ചിത്രങ്ങളിലാണു ട്രാഫിക് സിഗ്നലുകളോട് സാമ്യമുള്ള രൂപങ്ങൾ കാണപ്പെട്ടത്.ജോസഫ് വൈറ്റ് എന്ന ബ്രിട്ടീഷ് ആന്യഗ്രഹ നിരീക്ഷകനാണ്, ചുവന്ന ഗ്രഹത്തിലെ ഈയൊരു നിര്‍മിതി കണ്ടെത്തിയത്. സെപ്റ്റംബര്‍ 19ന് പേടകം എടുത്ത ചിത്രത്തിലാണ് ട്രാഫിക് സിഗ്നൽ വിളക്കുകളോട് സാമ്യമുള്ള നിര്‍മിതി ഇയാള്‍ കണ്ടെത്തിയത്.

ഇത് വെറും രൂപം മാത്രമല്ലെന്നും കൃത്യമായ രൂപരേഖ നടത്തി നിര്‍മിച്ച ഒന്നാണിത് എന്നും ജോസഫ് നവമാധ്യമങ്ങളിലൂടെ അറിയിച്ചു.ഗോളത്തിന്റെ ആകൃതിയിലുള്ള ഒരു രൂപം കണ്ടെന്ന അവകാശ വാദവുമായി പോള്‍ സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍ എന്ന ബ്ലോന്രും രംഗത്ത് വന്നിരുന്നു