മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു

single-img
25 September 2014

thakമഹാരാഷ്ട്രയില്‍ വര്‍ഷങ്ങളായി സഖ്യത്തിലായിരുന്ന ബിജെപി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതോടെയാണ് 25 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച് ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. സീറ്റ് ചര്‍ച്ച വഴിമുട്ടിയതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുംബൈ യാത്ര റദ്ദാക്കി.

രാവിലെ മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 152 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാതായത്. ഇതിന് പിന്നാലെ അമിത് ഷാ മുംബൈ യാത്ര റദ്ദാക്കുകയായിരുന്നു.