മൂത്രമൊഴിക്കാന്‍ സൗകര്യമൊരുക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടികള്‍ റോഡില്‍ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു

single-img
25 September 2014

moothramപ്രാഥമികാവശ്യത്തിന് മതിയായ സൗകര്യമൊരുക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പുതുമയാര്‍ന്ന പ്രതിഷേധമായി വിദ്യാര്‍ഥികള്‍. മീന്‍കുന്നിലെ അഴീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ റോഡരികില്‍ നിരന്ന് നിന്ന് മൂത്രമൊഴിച്ച് വ്യത്യസ്ത സമരമുറ പുറത്തെടുത്തത്.

സുകുമാര്‍ അഴീക്കോടിന്റെ സ്മാരകമാക്കാന്‍ ഉദ്ദേശിക്കുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്‌കൂള്‍. എണ്ണൂറോളം കുട്ടികള്‍ യു.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലായി പഠിക്കുന്ന സ്‌കൂളില്‍ അഞ്ചു മൂത്രപ്പുരയാണ് ആകെയുള്ളത്. ഇതില്‍ ഒരെണ്ണം അടച്ചിട്ടിരിക്കുകയാണ്.
ശേഷിച്ച നാലെണ്ണത്തില്‍ രണ്ടെണ്ണം വീതമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉപയോഗിക്കുന്നത്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി മൂത്രപ്പുര നിര്‍മാണം ആരംഭിച്ചെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.

എന്നാല്‍ ഇന്റര്‍വെല്‍ സമയത്ത് ചുരുക്കം ചിലര്‍ക്കു മാത്രമേ മൂരതപ്പുര ഉപയോഗിക്കാന്‍ കഴിയുന്നുള്ളു. ആണ്‍കുട്ടികള്‍ക്ക് പുറത്തുപോയി കാര്യം സാധിക്കാമെങ്കിലും പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ ഏറെ കഷ്ടപ്പെടുന്നത്. ഈ സാഹചര്യം ഇനിയും സഹിക്കാനാവില്ലെന്നു പ്രഖ്യാപിച്ചാണു വിദ്യാര്‍ഥികള്‍ പുതുമയാര്‍ന്ന സമരവുമായി രംഗത്തെത്തിയത്.