ചെകുത്താന്റെ ആഘോഷമാണ് നവരാത്രിയെന്ന് പറഞ്ഞ ഇസ്ലാം മതപണ്ഡിതന് കോടതിവളപ്പില്‍ വെച്ച് യുവാവിന്റെ തല്ല്

single-img
25 September 2014

Mehdiചെകുത്താന്റെ ആഘോഷമാണ് നവരാത്രി ആഘോഷമെന്ന് വിവാദ പരാമര്‍ശം നടത്തിയ ഇസ്ലാംമത പണ്ഡിതനെ കോടതി വളപ്പില്‍ വെച്ച് ഒരു യുവാവ് തല്ലി. വിവാദ പരാമര്‍ശത്തിന്രെ പേരില്‍ അറസ്റ്റിലായ ഇമാം മെഹ്ദി ഹസനെ ഖേഡ ജില്ലയിലെ തസ്‌റ കോടതിയില്‍ ഹാജരാക്കാനായി പൊലീസ് കൊണ്ടുവന്നപ്പോഴാണ് യുവാവിന്രെ ആക്രമണമുണ്ടായത്. മെഹ്ദി ഹസന്രെ മുഖത്ത് അടിച്ച രാകേഷ് എന്ന അക്രമിയെ പൊലീസ് ഉടന്‍തന്നെ അറസ്റ്റ് ചെയ്തു നീക്കി.

മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് മെഹ്ദി ഹസനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സെപ്തം.20ന് ഒരു പ്രദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെഹ്ദി ഹസന്‍ നവരാത്രി ആഘോഷത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയത്.