സ്ത്രീകളെ മിസ്ഡ്കാള്‍ ചെയ്യുന്ന മൊബൈല്‍ പൂവാലന്‍മാര്‍ക്ക് ഇനി ജയിലില്‍ കിടക്കാം

single-img
25 September 2014

missed-callsബീഹാറില്‍ സ്ത്രീകള്‍ക്ക് തുടരെത്തുടരെ മിസ്‌കാള്‍ നല്‍കുന്നത് ഇനി ജയില്‍ശിക്ഷ വാങ്ങിത്തരും. സ്ത്രീകളെ മിസ്ഡ്കാള്‍ ചെയ്യുന്നത് കുറ്റകരമായി കണക്കാക്കിയിരിക്കുകയാണ് ബീഹാര്‍ പോലീസ്. സെക്ഷന്‍ 354ഉ പ്രകാരമാണ് സ്ത്രീകള്‍ക്ക് മിസ്‌കാള്‍ അടിക്കുന്നത് കുറ്റകരമായി കണക്കാക്കുന്നത്. തുടര്‍ച്ചയായി മിസ്‌കാള്‍ അടിച്ച് ശല്യം ചെയ്യുന്നത് സ്ത്രീകളില്‍ അരക്ഷിതത്വം വളര്‍ത്തുമെന്നും മനസമാധാനം കളയുമെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. ഇതു സംബന്ധിച്ച് ഐ.ജി അരുണ്‍ പാണ്ഡെ സംസ്ഥാനത്തെ എസ്.പിമാര്‍ക്കും റെയില്‍ പോലീസുമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേസമയം സ്ത്രീകളെ മാനസികമായി തളര്‍ത്താനുദ്ദേശിച്ച് നിരന്തരം മിസ്‌കാള്‍ അടിക്കുന്നവര്‍ക്ക് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഒന്നോ രണ്ടോ തവണ മിസ്‌കാള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ലെന്നും പാണ്ഡെ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.