ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോ അവതാരക ജ്യുവൽ സിനിമയിലേക്ക്

single-img
25 September 2014

indexഡി ഫോർ ഡാൻസ് എന്ന  റിയാലിറ്റി ഷോയുടെ അവതാരകയായ  ജ്യുവൽ സിനിമയിലേക്ക്. മമ്മൂട്ടിയുടെ നായികയായാണ് ജ്യൂവലിന്റെ അരങ്ങേറ്റം.  അലൻ മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന പത്തേമാരിയിലാണ് ജ്യൂവൽ മമ്മൂട്ടിയുടെ നായികയാകുന്നത്.

അറുപതുകളിൽ തുടങ്ങി വർത്തമാനകാലം വരെയുള്ള നാല് ഘട്ടങ്ങളിലൂടെയാണ് പത്തേമാരിയുടെ കഥ വികസിക്കുന്നത്. ആദ്യഘട്ടം ചിത്രീകരണം ഒക്ടോബർ 5ന് എറണാകുളത്ത് തുടങ്ങും. ആദ്യ ഷെഡ്യൂളിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.