മദ്യപാനികളുടെ ചങ്കില്‍ കുത്തുന്ന വാര്‍ത്ത; ഈ ഗാന്ധിജയന്തിക്ക് പൂട്ടേണ്ട 34 ബിവറേജുകളുടെ പട്ടിക സര്‍ക്കാരിന് കൈമാറി; നാലെണ്ണം എറണാകുളം ജില്ലയില്‍

single-img
25 September 2014

kerala-beverages-corporationമദ്യനയത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ആദ്യഘട്ടത്തില്‍ പൂട്ടേണ്ട ബിവറേജസിന്റെ 34 ഔട്ട്‌ലെറ്റുകളുടെ പട്ടിക പട്ടിക സര്‍ക്കാരിനു കൈമാറി. ഓരോ വര്‍ഷവും 10% ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നാണു മദ്യനയത്തിലെ പ്രഖ്യാപനം. ഇതിലെ ആദ്യ പട്ടികയാണ് ഇന്നലെ കൈമാറിയത്.

പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം (തിരുവനന്തപുരം), തേവലക്കര, ഭരണിക്കാവ്, മടത്തറ (കൊല്ലം), പഴയകട, കുളനട (പത്തനംതിട്ട), കളര്‍കോട്, പിച്ചു അയ്യര്‍ ജംക്ഷന്‍ (ആലപ്പുഴ), വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല (കോട്ടയം), പാമ്പനാര്‍, ചിന്നക്കനാല്‍, വെള്ളത്തൂവല്‍, മാങ്കുളം (ഇടുക്കി), പൂത്തോട്ട, തോപ്പുംപടി, അത്താണി, പേട്ട, കുമ്പളങ്ങി ( എറണാകുളം), ഗുരുവായൂര്‍, മുണ്ടുപാലം (തൃശൂര്‍), പാലക്കാട് ടൗണ്‍, തൃത്താല, പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ (മലപ്പുറം), മുക്കം, താമരശേരി (കോഴിക്കോട്), ചീപ്പാട്, പടിഞ്ഞാറത്തറ (വയനാട്), ഉളിക്കല്‍ (കണ്ണൂര്‍), കാലിക്കടവ് (കാസര്‍കോട്)- എന്നീ ബിവറേജുകളാണ് ഇപ്രാവശ്യം താഴു വീഴുന്നത്.

എന്നാല്‍ പട്ടികയില്‍ സര്‍ക്കാര്‍ ചിലപ്പോള്‍ നേരിയ മാറ്റം വരുത്തിയേക്കാനും സാധ്യതയുണ്ടെന്നും അറിയുന്നു. ഇതില്‍ പല ഔട്ട്‌ലെറ്റുകളും ജനരോഷം മൂലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ അടച്ചുപൂട്ടുന്ന അഞ്ച് വില്‍പന കേന്ദ്രങ്ങളുടെ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല.