പീഡനത്തെ തുടർന്ന് ഗർഭിണിയായ 15കാരിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

single-img
25 September 2014

abortionനവീ മുംബൈ: പീഡനത്തെ തുടർന്ന് ഗർഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഭ്രൂണത്തിന് 16 ആഴ്ചയുടെ വളര്‍ച്ചയുണ്ടായിരുന്നു. വിവാഹ വാഗ്ധാനം നല്‍കി രവി പട്ടീല്‍ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രവി പട്ടേല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുമായി നെറൂളിലുള്ള മൗലി ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോ.പല്ലവി അമ്പൂരെയെ സമീപിക്കുകയും.  12 ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ഭ്രൂണഹത്യയ്ക്ക് നിയമസാധ്യത കുറവാണ്. എന്നാല്‍ ഡോക്ടര്‍  കുറ്റാരോപിതനായ രവി പട്ടീലിനെ സംരക്ഷിക്കാനായി സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. കഴിഞ്ഞമാസമാണ് രവി പട്ടീല്‍ തന്നെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിക്കുകയും തുടർന്ന് താന്‍ ഗര്‍ഭിണിയാണെന്നും പറഞ്ഞ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. തനിക്ക് 18 വയസായി എന്നായിരുന്നു കുട്ടി അന്ന് പറഞ്ഞിരുന്നത്. പിന്നീടുള്ള പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ 15 വയസ്സേ ആയിട്ടുള്ളന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് രവി പട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.