പെറ്റക്ക് വേണ്ടി പ്രശസ്ത് ബോളീവുഡ് നടി ഇല്ല്യാന ഡിക്രൂസിന്റെ പുറം നഗ്നതാ പ്രദർശനം

single-img
25 September 2014

bucks bunnyപെറ്റക്ക്(പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽ) വേണ്ടി പ്രശസ്ത് ബോളീവുഡ് നടി ഇല്ല്യാന ഡിക്രൂസ് പുറം നഗ്നതാ പ്രദർശനം നടത്തി. ഫാഷൻ ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് അൻഗോറ മുയലുകളുടെ പൂടയും തോലും ഉപയോഗിക്കുന്നതിന് എതിരെ പെറ്റ നടത്തുന്ന പ്രചരണത്തിന് വേണ്ടിയാണ് ഇല്ല്യാന അർദ്ധ നഗ്നയായത്.

പെറ്റയും ലാക്മെ ഫാഷൻ വീക്കും സംയുക്തമായി നടത്തിയ പരിപാടിക്കായി ഷൂട്ട് ചെയ്ത് തന്റെ അർദ്ധനഗ്ന ചിത്രത്തിൽ ‘സേയ് നോ ടു അൻഗോറ ഫെർ ആന്റ് വൂൾ’എന്ന വാക്യം രേഖപ്പെടുത്തിയിട്ടുണ്ട്. ബാഗുകളും ജാക്കെറ്റുകളും നിർമ്മിക്കുന്നതിനായി അൻഗോറ മുയലുകളുടെ രോമം ഉപയോഗിക്കാറുണ്ട്.

illianaചൈനയാണ് ഇതിന്റെ 90 ശതമാനവും നിർമ്മിക്കുന്നത്. ഇത്തരത്തിൽ അൻഗോറ മുയലുകളുടെ രോമം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ കാരണം മുയലുകൾ ചത്തുപോകാറുണ്ട്. ഇതിന് എതിരെയാണ് പെറ്റയുടെ പ്രചരണം.