കേരളത്തിലെ ഡോക്ടർമാർ മൊബൈൽ ഫോണിൽ പ്രസവരംഗം പകർത്തി വാട്ട്സാപ്പിൽ ഇടും; കാശ്മീരിലെ ഡോക്ടർമാർ മെഴുകുതിരി വെട്ടത്തിൽ പ്രസവമെടുക്കും

single-img
25 September 2014

Flood in Srinagar വിദ്യാസമ്പന്നതയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ പ്രസവരംഗം മൊബൈൽ ഫോണിൽ പകർത്തി വാട്ട്സാപ്പിലിട്ട് അധപതിച്ച ഡോക്ടർമാരെ പറ്റി നാം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വായിച്ചിരുന്നു. എന്നാൽ അങ്ങ് കാശ്മീരിൽ ഒരുകൂട്ടം ഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് പ്രസവ ശുശ്രൂഷ നൽകിതാകട്ടെ മെഴുകുതിരി വെട്ടത്തിലും. പ്രളയം തകർത്ത കശ്മീരിലെ ലാൽ ഡെൽ ആശുപത്രിയിലെ ഡോക്ടർമാരാണ് തങ്ങളുടെ സേവന സന്നദ്ധത കൊണ്ട് ഏവർക്കും മാതൃക കാട്ടിയത്.

നേരത്തെ വെള്ളപ്പൊക്കത്തിൽ ആശുപത്രിയിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലാണ് ഗൈനക്കോളജി മേധാവി ഷെഹ്നാസ് ടൈങും സഹപ്രവർത്തകരും ചേർന്ന് മെഴുകുതിരി വെട്ടത്തിൽ 6 സ്ത്രീകൾക്ക് പ്രവസവം എടുത്തത്. ഇതിൽ 2 എണ്ണം സിസ്സേറിയനായിരുന്നു.

വെള്ളപ്പൊക്കത്തിൽ ആശുപത്രിയുടെ ഓക്സിജൻ സജ്ജീകരണം പാടെ തകർന്നിരുന്നു. തുടർന്ന് ഓക്സിജൻ സിലണ്ടറിന്റെ സഹായാത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട ആശുപത്രിയിൽ ദിവസങ്ങളായി ഡോക്ടർമാർമാരും മറ്റ് ജീവനക്കാരും രോഗികളെ പരിചരിച്ച് അവിടെ തന്നെ താമസിക്കുകയാണ്.

വെള്ളപ്പൊക്കത്തിൽ തങ്ങളുടെ കുടുംബക്കാരുടെ അവസ്ഥ എന്തെന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഭൂരിഭാഗം ആശുപത്രി ജീവനക്കാരും പറയുന്നു. രോഗികളുടെ നെഞ്ചിൽ കുതിര കയറുന്ന നമ്മുടെ നാട്ടിലെ ചില ഡോക്ടർമാർ ഇവരെ മാതൃക ആക്കേണ്ടിയിരിക്കുന്നു.