പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും

single-img
25 September 2014

Modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 30നു വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും. വരുന്ന ശനിയാഴ്ച 69-ാം യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, പൗരപ്രമുഖര്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിക്ഷേപം ലക്ഷ്യമിട്ട് പ്രമുഖ യുഎസ് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

28ന് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.