വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

single-img
24 September 2014

rape victim_2_2_0ചെറുതാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ സംഭവം വിവാദമായതിനെത്തുടര്‍ന്ന് അധ്യാപകനെ വയക്കര സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെ ചുമതല ഏറ്റെടുത്തശേഷം അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.

 

അധ്യാപകനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.എസ്.സുദര്‍ശനന്‍ ഡി.ഡി.ഇ.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കുണ്ടറയിലെ വീട്ടില്‍ പരിയാരം പോലീസ് റെയ്ഡ് നടത്തിയെങ്കിലും അധ്യാപകനെ കണ്ടെത്താനായില്ല.