സിപിഎം വിരുദ്ധ വികാരം ബിജെപി പ്രവര്‍ത്തകര്‍ കടിച്ചമര്‍ത്തുകയാണെന്ന് വി. മുരളീധരന്‍

single-img
24 September 2014

Muraleedharanജനാധിപത്യവും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണു സിപിഎമ്മിനെതിരായ വികാരം ബിജെപി പ്രവര്‍ത്തകര്‍ കടിച്ചമര്‍ത്തുന്നതന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കാസര്‍ഗോഡ് പാലക്കുന്നില്‍ ജനശക്തി യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി വികാരം നിയന്ത്രിക്കാതെ സിപിഎമ്മിനെപ്പോലെ തെരുവിലിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു പിണറായി ചിന്തിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണു കണ്ണൂരില്‍ സിപിഎം കൊല ചെയ്തത്. ഒരു സിപിഎമ്മുകാരനും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.