ചൊവ്വാദോഷം മാറ്റിയ മംഗള്‍യാന്റെ സൃഷ്ടാക്കള്‍ക്ക് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

single-img
24 September 2014

M_Id_179815_Mohanlalഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം തന്നെ മംഗള്‍യാനിലൂടെ വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍. ഇന്ത്യ അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മംഗള്‍യാന്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രാധാന്യത്തോടെയാണ് ശ്രദ്ധിച്ചത്. ഇതുവരെ ആര്‍ക്കും ആദ്യ ശ്രമത്തില്‍ ചൊവ്വാ ദൗത്യം വിജയിപ്പിക്കാനായില്ല. ആ ചൊവ്വാ ദോഷം മംഗള്‍യാന്‍ മാറ്റി. ഇതുപോലെ എല്ലാവര്‍ക്കും ചൊവ്വാ ദോഷം മാറിക്കിട്ടാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.