ഒക്‌ടോബര്‍ 2ന് രാജ്യം വൃത്തിയാക്കാന്‍ ഞാന്‍ ചൂലുമായി ഇറങ്ങും; നിങ്ങളും ഇറങ്ങണമെന്ന് നരേന്ദ്രമോദി

single-img
24 September 2014

narendra-modi-feb-1മാലിന്യമുക്തമായ ഇന്ത്യ എന്ന ലക്ഷ്യത്തോടെ ‘ക്ലീന്‍ ഇന്ത്യ പ്രചാരണത്തിനു തുടക്കം കുറിക്കുന്ന ഒക്‌ടോബര്‍ രണ്ടിനു താന്‍ തന്നെ ചൂലുമായി ഇറങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷത്തില്‍ നൂറുമണിക്കൂര്‍ മുഴുവന്‍ ജനങ്ങളും മാലിന്യ ഭീഷണിയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ നീക്കിവയ്ക്കണമെന്നും ഇത് പ്രധാനമന്ത്രി എന്ന നിലയില്‍ തനിക്കു നല്‍കുന്ന ദാനമായി കണക്കാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലാണ് മോദി ക്ലീന്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ഓര്‍മപ്പെടുത്തിയത്. അതിനായി നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ പരിസരം ശുദ്ധിയാക്കാന്‍ ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ നീക്കിവയ്ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.