മംഗള്‍യാന്‍ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍

single-img
24 September 2014

download (13)ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും. അഭിമാനദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. നിലയത്തില്‍ ദൗത്യഫലം തെളിയുന്നത് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് ബാംഗ്ലൂരിലെത്തി.നിര്‍ണായക ഘട്ടമായിരുന്ന ജ്വലന പരീക്ഷണം പിന്നിട്ട മംഗള്‍യാന്‍റെ ഏറ്റവും ആശങ്കാജനകമായ ഘട്ടമാണ്​ ഇന്ന് നടക്കുന്നത്​.

 
ഭ്രമണപഥത്തിലേക്ക്‌ കടക്കാനായി പേടകത്തിന്‍റെ വേഗം സെക്കന്‍റില്‍ 4.4 കിലോമീറ്ററായി കുറച്ചു. 7.17 ഓടെ ലാം എഞ്ചിന്‍ 24.14 മിനിറ്റ്​ നേരം ജ്വലിപ്പിക്കും. 8.15ഓടെ പേടകത്തില്‍ നിന്നും സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങും എന്നാണ്​ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്​.ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാംശക്തിയാകും ഈ പ്രവേശത്തോടെ ഇന്ത്യ ആകും .

 
അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും; ഒപ്പം ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്.

 
അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം.