കാട ഫാമുകളും വില്‍പ്പനകേന്ദ്രങ്ങളും പൂട്ടാന്‍ തയ്യാറെടുത്തോളൂ; കാടപക്ഷികളെ വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു

single-img
24 September 2014

Kadaരാജ്യത്ത് മുയലുകള്‍ക്കു പിന്നാലെ കാടപക്ഷികളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും വിലക്കികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. ജാപ്പനീസ് ഇനത്തില്‍പ്പെട്ട കാടപക്ഷികള്‍ വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് കാടപക്ഷികളുടെ ഫാമുകളെയും വില്‍പ്പനശാലകളേയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവയെല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യമായിരിക്കും ഉണ്ടാവുക.

കാടപക്ഷികളെ കൊല്ലാനോ വോട്ടയാടാനോ പാടില്ലെന്നാണ് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാംവകുപ്പു പ്രകാരം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാടവളര്‍ത്തുന്നതിനുള്ള ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കാനോ നിലവിലുള്ള കാടഫാമുകളുടെ ലൈസന്‍സ് പുതുക്കുന്നതിനോ അനുമതി നല്‍കരുതെന്നും കേന്ദ്ര പരിസ്ഥി മന്ത്രാലയം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രകൃതി ശ്രീവാസ്തവ ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിരവധി കര്‍ഷകര്‍ കാടഫാമുകള്‍ നടത്തുന്നുണ്ട്. കാടയിറച്ചി വില്‍പ്പനയും വിപണയില്‍ സജീവമാണ്. കാടയിറച്ചിക്ക് വിപണിയില്‍ വലിയ ഡിമാന്റും ഉണ്ട്. ഉത്തരവ് ഈ രംഗത്ത് വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാക്കുക.