ഐഫോണ്‍ 6 വളയുന്നു; വാങ്ങിയവര്‍ ഭീതിയില്‍

single-img
24 September 2014

iphone1പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞ് ചരിത്രം സൃഷ്ടിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐഫോണ്‍ 6 യാദൃച്ഛികമായി വളയുന്നതായി പരാതി. പോക്കറ്റില്‍ കിടക്കുന്ന സെറ്റുകള്‍ പോലും വളയുന്നുണ്ടെന്ന് കാട്ടി നിരവധി ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.

ഇതിന് തെളിവായി യൂട്യൂബ് വീഡിയോകളും വന്നിട്ടുണ്ട്. മുന്‍വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഐഫോണ്‍ 6 യാദൃച്ഛികമായി വളഞ്ഞതായി ചൈനയില്‍ നിന്നുള്ള ഉപഭോക്താക്കളും പരാതിപ്പെട്ടു.