അനുഷ്ക ഷെട്ടി ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു

single-img
24 September 2014

anushka-shetty-hot-saree-pics-in-damarukam-telugu-movie-65-9തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. അമൻ കി ആശാ എന്ന ചിത്രത്തിന്റെ സംവിധായകനായ ഇ.നിവാസിന്റെ ചിത്രത്തിലൂടെയാകും അനുഷ്ക ബോളിവുഡിൽ എത്തുന്നത്.

 

ജുവനൈൽ എന്ന തന്റെ അടുത്ത ചിത്രത്തിൽ അനുഷ്കയെ നായികയാക്കാൻ നിവാസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അനുഷ്കയോട് ചിത്രത്തിന്റെ തിരക്കഥ പറഞ്ഞപ്പോൾ താരത്തിന് അത് ഇഷ്ടപ്പെട്ടതായി സംവിധായകൻ അറിയിച്ചു.

 

ഇപ്പോൾ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ മറ്റൊന്നും തീരുമാനിച്ചിട്ടില്ലെന്നും നിവാസ് പറഞ്ഞു. അനുഷ്ക ഈ ചിത്രത്തിന് പറ്റിയ നടിയാണെന്നും അതിനാലാണ് അവരത്തെന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

പുതുമയുള്ള തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത. ഇതൊരു റീമെയ്ക്കോ സ്ത്രീപക്ഷ സിനിമയോ അല്ല. നിരവധി കഥകളാണ് ചിത്രത്തിലുള്ളത്. ക്ലൈമാക്സിൽ ഇവയ്ക്കെല്ലാം ഒരു ബന്ധം ഉണ്ടായിരിക്കും. 2015 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.