ഇനിമുതൽ തുർക്കി സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാം

single-img
24 September 2014

hijaതുർക്കിയിലെ സ്കൂളുകളിൽ ഇനിമുതൽ വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ മന്ത്രി നബി ആവ്കി പുറപ്പെടുവിച്ചു. നേരത്തെ തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഇതിന് അംഗീകാരം നൽകിയിരുന്നു. ശിരോവസ്ത്രം നിരോധനം മാറ്റിയത് സമ്മിശ്രപ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാറിന്റെ ഭരണപരാജയം മറയ്ക്കാനാണ് സ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ ശിരോവസ്ത്രം നിരോധനം മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.