നഗ്നതാപ്രദർശനം ഏറ്റവും കൂടുതൽ ബോളീവുഡ് സിനിമകളിലെന്ന് യു.എൻ

single-img
24 September 2014

sexഹോളീവുഡ് ചിത്രങ്ങളിലാണ് നഗ്നതയുടെ അതിപ്രസരം കൂടുതലെന്ന് നാം കരുതിയിരുന്നത്. അതിനാൽ തന്നെ കുട്ടികളെ ഹോളീവുഡ് ചിത്രങ്ങൾ കാണുന്നതിൽ നിന്നും മുതിർന്നവർ വിലക്കിയിരുന്നു. അതൊകെ പഴയ കാലം, ഇന്ന് ഏറ്റവും കൂടുതൽ നഗ്നതാപ്രദർശനം നടക്കുന്നത് നമ്മുടെ സ്വന്തം ബോളീവുഡിലാണെന്ന് പുതിയ കണക്ക്. കഴിഞ്ഞ ദിവസം യു.എന്നുമായി സഹകരിച്ച് കൊണ്ട് ജീനാ ഡേവിസ് ഇന്സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമാണ് കണ്ടെത്തലിന് ആധാരമായത്.

ലോക സിനിമയിൽ ഏറ്റവും കൂടുതൽ സുന്ദരിമാരെ കാണിക്കുന്നത് ബോളീവുഡിലാണ്, അതിൽ 35 ശതമാനത്തോളം സുന്ദരികളും നഗ്നരോ അർദ്ധനഗ്നരോ ആണെന്ന് പഠനത്തിൽ പറയുന്നു.

കൂടാതെ നഗ്നതാപ്രദർശനത്തിൽ ബോളീവുഡ് നായികമാർ മുൻപിലാണെങ്കിലും ഇവർക്കുള്ള സംഭാഷണം തീരെ കുറവാണ്. മറ്റു ഭാഷകളിലെ നായികമാർക്ക് സെക്സിനും സംഭാഷണത്തിനും ഒരുപോലെ പ്രധാന്യം ഉണ്ടാകും.

ലോകസിനിമയിൽ പുരുഷന്മാരേക്കാൾ കൂടുതൽ നഗ്നത പ്രദർശിപ്പിക്കുന്നത് സ്ത്രീകളാണെന്നും സ്ത്രീ ശരീരം സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിക്കുന്നതായും പഠനത്തിൽ പറയുന്നു.