2011ലെ സെൻസസ് കണക്ക് പ്രകാരം ഇന്ത്യയിൽ 11 കോടി യുവജനങ്ങൾ തൊഴിൽ രഹിതർ

single-img
24 September 2014

job-search-conceptഇന്ത്യയിൽ 11 കോടി യുവജനങ്ങൾ തൊഴിൽ രഹിതരാണെന്ന് 2011ലെ സെൻസസ് കണക്കുകൾ പുറത്ത് വിട്ടു. ഇതിൽ 15% പേരും 15-60 യിടയിൽ പ്രായമുള്ളവരാണ്. തൊഴിൽ രഹിതർ രാജ്യത്തെ 7 കോടി കുടുംബങ്ങളിലായി തമസിക്കുന്നുതായി പറയപ്പെടുന്നു. ഇന്ന് പുറത്ത് വന്ന സെൻസസ് കണക്കിൽ തൊഴിലന്വേഷികളായി കുടുംബിനികളും വിദ്യാർത്ഥികളും ഉൾപെടും. 2001ലെ സെൻസസ് കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 23% മായിരുന്നു. 10 വർഷത്തിനുള്ളിൽ 5% കൂടി അത് 28 ശതമാനമായി മാറി. ഇതു കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പരാജയത്തിന് പോലും കാരണമായി.

സംസ്ഥനങ്ങൾ തിരിച്ചുള്ള സെൻസസ് കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. ബീഹാർ (35%), ജമ്മൂ-കശ്മീർ (48%), അസ്സം (38%), ബംഗാൾ (54%), ത്സാർഖണ്ട് (42%), കേരളം (42%) എന്നിവയാണ് തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര (14%), ഗുജറാത്ത് (12%), കർണാടക (14%), തമിഴ്നാട് (18%) എന്നിവിടങ്ങളിൽ തൊഴിൽ അന്വേഷികളുടെ എണ്ണം വളരെ കുറവാണ്. കാരണം ഈ സംസ്ഥനങ്ങളിൽ തൊഴിൽ സംരംഭകരുടെ എണ്ണം കൂടുതലാണ്.