ശിരോവസ്ത്രം മാറ്റണമെന്ന് ഏഷ്യൻ ഗെയിംസ് അധികൃതർ നിലപാടെടുത്തതിനെ തുടർന്ന് ഖത്തർ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം മത്സരം ബഹിഷ്‌കരിച്ചു.

single-img
24 September 2014

ARAB-2011-QATAR-BASKET-LIB-QATശിരോവസ്ത്രം ധരിച്ച് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഏഷ്യൻ ഗെയിംസ് അധികൃതർ നിലപാടെടുത്തതിനെ തുടർന്ന്ഖത്തര്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം മത്സരം ബഹിഷ്‌കരിച്ചു. മംഗോളിയക്കെതിരായ മത്സരമാണു ടീം ബഹിഷ്ക്കരിച്ചത്.ബാസ്‌കറ്റ് ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര നിയമപ്രകാരം ശിരോവസ്ത്രവും ആഭരണങ്ങളും അണിയരുതെന്നാണ് വ്യവസ്ഥ

മത്സരത്തിനിറങ്ങുമ്പോൾ ശിരോവസ്ത്രം മാറ്റണമെന്ന് ടീമിനോട് ആവശ്യപ്പെട്ടതായും ഖത്തര്‍ അത് അംഗീകരിച്ചില്ലെന്നും ഏഷ്യന്‍ ഗെയിംസ് വക്താവ് അറിയിച്ചു. അതേസമയം ശിരോവസ്ത്രം അണിഞ്ഞ് കളിക്കാന്‍ പറ്റുമെന്ന് ഗെയിംസിന് പുറപ്പെടും മുമ്പ് ഏഷ്യന്‍ ഗെയിംസ് അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നതായി ഖത്തര്‍ അധികതര്‍ അവകാശപ്പെടുന്നു.