ശാന്തിഗിരിയിലെ ഉയരുന്ന കൺവെൻഷൻ സെന്റർ രാജ്യത്തിന് അഭിമാനം – കെ.എം. മാണി

single-img
24 September 2014

unnamedപോത്തന്കോട്: ശാന്തിയുടേയും സമാധാനത്തിന്റേയും കേന്ദ്രമായ ശാന്തിഗിരി ആശ്രമം അശരണരുടേയും പാവപ്പെട്ടവരുടേയും രക്ഷാകേന്ദ്രമാണ്. സ്നേഹവും കാരുണ്യവും ശാന്തിഗിരിയില് നിന്നും ലോകത്തിന് ലഭിക്കുന്നു എന്നത് ശ്ലാഘനീയമാണ്. വിശ്വസ്നേഹത്തിന്റെ കേന്ദ്രമായ ശാന്തിഗിരിയില് ഉയരുന്ന അന്താരാഷ്ട്രാ കണ്വെന്ഷന് സെന്റര് രാജ്യത്തിന് അഭിമാനമാണെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി ശിലാസ്ഥാപനകര്മ്മം നിര്വ്വഹിച്ചുകൊണ്ട് സംസാരിച്ചു. കേരള സര്ക്കാരിന്റെ ധനസഹായത്തോടെ ശാന്തിഗിരി ആശ്രമത്തില് സ്ഥാപിക്കുന്ന ഇന്റര് നാഷണല് കണ്വെന്ഷന് സെന്ററിന്റെ ശിലാസ്ഥാപനകര്മ്മത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്കുമാര് കണ്വെന്ഷന് സെന്ററിന്റെ രൂപരേഖ ഡോ.എ. സമ്പത്ത് എം.പിയ്ക്ക് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.

താമരയുടെ രൂപത്തില് മൂന്നു നിലകളിലായാണ് ലോക നിലവാരത്തിലുള്ള ഈ കണ്വെന്ഷന് സെന്ററിന്റെ നിര്മാണം. ഇക്കോ ഫ്രണ്ട്ലി രീതിയായ ഗ്രീന് ടെക്നോളജി ഉപയോഗിച്ചാണ് ഇതിന്റെ നിര്മാണം. നാല് വര്ഷം കൊണ്ട് പൂര്ത്തിയാകത്തക്ക രീതിയിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

പാലോട് രവി എം എല് എ സ്വാഗതം ആശംസിച്ച ചടങ്ങില് എം എല് മാരായ കോലിയക്കോട് കൃഷ്ണന് നായര്, എം എ വാഹിദ്, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, ഡോ.വര്ഗീസ് കുര്യന്, സോമന് ബേബി, ബ്ലോക്ക് പ്രസിഡന്റുമാരായ വെട്ടുറോഡ് വിജയന്, ബേബി സുലേഖ, കേരള കോണ്ഗ്രസ് ജേക്കബ് വൈസ് ചെയര്മാന് ഡെയ്സി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ശ്രീകല, കെ ജയന്, ജില്ലാ പഞ്ചായത്ത് മെംബര്മാരായ രമണി പി നായര്, എം.എസ്.രാജു, കേരള കോണ്ഗ്രസ് എം. ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചന്, ജില്ലാ സെക്രട്ടറി കെ.ഷോഫി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം. ബാലമുരളി, എം അനില്കുമാര്, ജി.കലാകുമാരി, അഡ്വ.വെമ്പായം അനില്കുമാര്, ഇ.എ.സലീം തുടങ്ങിയവര് ആശംസകള് അര്പ്പിച്ചു.