പ്രസവദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാ‌ട്സ് ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന്‌ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു

single-img
23 September 2014

imagesആശുപത്രിയിൽ പ്രസവദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാ‌ട്സ് ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന്‌ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരായ മധുസൂദനൻ, സുനിൽകുമാർ, മനോജ് എന്നിവരെയാണ് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർമാർക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാവും, പ്രസവരംഗം ആരാണ്‌ ചിത്രീകരിച്ചതെന്ന്‌ അറിയാൻ പൊലീസും പ്രത്യേക അന്വേഷണം നടത്തും.