നവരാത്രിവ്രതത്തിന് വിട്ടുവീഴ്ചയില്ല; ചായയും നാരങ്ങാവെള്ളവും മാത്രം ഭക്ഷിച്ച് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം

single-img
23 September 2014

Modiമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചുള്ള അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോഡി കടുത്ത വ്രതത്തിലായിരിക്കും. നൂറ് മണിക്കൂര്‍ നീളുന്ന അമ്പതോളം പരിപാടികളില്‍ മോദി പങ്കെടുക്കുന്നത് ചായയും നാരങ്ങാശവള്ളവും മാത്രം കുടിച്ചായിരിക്കും.

കഴിഞ്ഞ നാല് ദശാബ്ദമായി നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് എടുക്കുന്ന ഏകാദശി വ്രതത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പ്രധാനമന്ത്രി തയ്യാറല്ലെന്ന് ഓഫീസ് അറിയിച്ചു. നവരാത്രി ഉത്സവം സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് നടക്കുക. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മോഡിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. മോദി വ്രതമെടുക്കാന്‍ തീരുമാനിച്ചതോടെ ഒബാമക്കൊപ്പം ഭക്ഷണവിരുന്നില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.