കണ്ണൂര്‍ പുകയുന്നു; ബിജെപി നേതാവിന്റെ വീടിനു നേരേ ബോംബേറ്: മകളുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു

single-img
23 September 2014

kannur_map1കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരേ ബോംബേറ്. ബിജെപി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍.വി. ശശിധരന്റെ ചെറുവാഞ്ചേരി പൂവത്തൂര്‍ പാലത്തിനു സമീപത്തുള്ള വീടിനുനേരേയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ശശിധരന്റെ മകള്‍ ശിശിരയുടെ (18) കേള്‍വിശക്തി നഷ്ടപ്പെട്ടു.

പുലര്‍ച്ചെ മൂന്നോടെബൈക്കുകളില്‍ എത്തിയ അക്രമികള്‍ ശശിധരന്റെ വീടിനു നേരേ രണ്ട് ബോംബുകളാണ് എറിഞ്ഞത്. ബോംബേറില്‍ കിണറിന്റെ ആള്‍മറ തകര്‍ന്നു. സ്‌ഫോടനത്തില്‍ ഇടതുചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ട ശിശിരയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.