യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് സൈന്യത്തോട് ഷീ ജിന്‍പിങ്

single-img
23 September 2014

Jingചൈനീസ് സൈന്യത്തോട് പ്രദേശികമായി യുദ്ധം ജയിക്കാന്‍ സജ്ജരാകാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇന്ത്യന്‍ പര്യടനം കഴിഞ്ഞ് ബീജിങ്ങില്‍ തിരിച്ചെത്തിയ ഉടനെയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സൈനിക മേധാവി കൂടിയായ ഷീ ജിന്‍പിങ് നിര്‍ദേശം നല്‍കിയത്.

ഇതിനിടയില്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നു കയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനിക മേധാവി ദല്‍ബീര്‍സിങ് സുഹാഗ് ഭൂട്ടാന്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഇന്ത്യയും ചൈനയും ഇന്ന് ഫ്‌ലാഗ് മീറ്റിംഗ് നടത്തും.