ചുട്ടെടുക്കുന്ന മാംസാഹാരം കാൻസറിന് കാരണമാകും

single-img
23 September 2014

smoked-meatതീയിൽ വെച്ച് നേരിട്ട് ചുട്ടെടുക്കുന്ന മാംസാഹാരം കാൻസർ ഉണ്ടാക്കാൻ കാരണമാകുമെന്ന് കണ്ടെത്തൽ. കാനഡയിലെ വാൻ കൂവർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്. മാംസം നേരിട്ട് തീയിൽ വെച്ച് പാകം ചെയ്യുമ്പോൾ കാൻസറിനു കാരണമാകുന്ന കാർസിനോജെൻസ് ഉല്പാദിപ്പിക്കപ്പെടുകയും. ഇത് പുകവലിയേക്കാളും മദ്യപാനത്തേക്കാളും ഹാനികരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി 100 ലേറെ കാൻസർ രോഗികളുടെ ആഹാര ക്രമങ്ങളും ജീവിത രീതിയും പഠനത്തിന് വിധേയമാക്കുക ഉണ്ടായി. തുടർന്ന് ലഭിച്ച റിപ്പോർട്ടിന്റെ തരതമ്യപഠനം നടത്തിയപ്പോഴാണ് ചുട്ട ഇറച്ചി കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് 9 മടങ്ങ് കാൻസർ വരാനുള്ള സാധ്യത കൂടുതലുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞത്.

നേരത്തെ യുഎസ്സിൽ നടത്തിയ പഠനത്തിലും ചുട്ടഇറച്ചി കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. തീ കനലുകളിലോ ഗ്യാസിലോ നേരിട്ട് മാംസം വേവിക്കുമ്പോൾ പോളിസൈക്ലിക്ക് അരോമാറ്റിക്ക് ഹൈഡ്രോകാർബൺ മാംസത്തിൽ ഉല്പാദിപ്പിക്കുകയും ഇത് മനുഷ്യരിൽ ക്യാൻസറിന് കാരണമാകുന്നു എന്നും കണ്ടെത്തി.