യുവതിയുടെ പ്രസവം ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിച്ച സംഭവത്തില്‍ തങ്ങളെ അറസ്റ്റുചെയ്യരുതെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി

single-img
23 September 2014

kerala-high-courtപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബൈലില്‍ പകര്‍ത്തി വാട്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് തടയാന്‍ കഴിയില്ലെന്നും ഇത് അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചത്. ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരും കൂറ്റക്കാരാണെന്ന് ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു.