പറമ്പില്‍ നിന്ന പശുക്കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച നാല് യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

single-img
23 September 2014

Calfപശുക്കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉഡുപ്പി പഡൂര്‍ ലേബര്‍ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവംനടന്നത്.

ശാന്തിഗുഡെയിലെ നാരായണ കുലാലിന്റെ ഒരു വയസ് പ്രായമുള്ള പശുക്കുട്ടിയാണ് നരാധമന്‍മാരുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. പശുക്കുട്ടിയെ പറമ്പില്‍ മേയാന്‍ കെട്ടിയ ശേഷം പുറത്തുപോയിരിക്കുകയായിരുന്നു നാരായണകുലാല്‍. നാരായണ കുലാല്‍ എത്തിയപ്പോള്‍ പശുക്കുട്ടി അപ്രത്യക്ഷമായിരുന്നു. തിരച്ചിലില്‍ കുറച്ചകലെയുള്ള കാട്ടില്‍ പശുക്കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയും പശുക്കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. കൂടാതെ നിലത്ത് ചോരത്തുള്ളികള്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. മദ്യക്കുപ്പിയുമായി പശുക്കുട്ടിയുടെ സമീപത്തുനിന്നും ഒരാള്‍ ഓടിമറയുന്നതു കണ്ടു.

നിരവധി പേര്‍ സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടുകയും പോലീസിനെ വളിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോളനിയിലെ നാല് യുവാക്കളെ ഷിര്‍വ എസ്.ഐ പി. അശോകിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. പശുക്കുട്ടിയെ അനിമല്‍ ഹസ്‌ബെന്ററി ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ശ്രീകാന്ത് ഫട്‌കെ, ഷിര്‍വ മൃഗാശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ കുമാര്‍ ഹെഗ്‌ഡെ എന്നിവര്‍ പരിശോധിച്ചതില്‍ നിന്നും ലൈംഗിക പീഡനത്തിനിരയായതായി ഇരുവരും സാക്ഷ്യപ്പെടുത്തി.