മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്:ബി.ജെ.പി ശിവസേന തർക്കം തീർന്നു

single-img
23 September 2014

images (1)മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം തീർന്നു. 130 സീറ്റ് ബി.ജെ.പിക്ക് നൽകാമെന്ന് ശിവസേന സമ്മതിച്ചതോടെ ആണ് തർക്കം തീർന്നത് . 151 സീറ്റിൽ ശിവസേനയും ശേഷിക്കുന്ന ഏഴ് സീറ്റിൽ സഖ്യകക്ഷികളും തിരഞ്ഞെടുപ്പിൽ മത്സരിക്കും.

 

25 വർഷമായി തുടരുന്ന സഖ്യം തുടർന്നു കൊണ്ട് പോകാൻ ഇരു പാർട്ടികളും ബാദ്ധ്യസ്ഥമാണെന്ന് നേതാക്കൾ വ്യക്തമാക്കി. ആറ് സഖ്യകക്ഷികൾക്കുമായി 18 സീറ്റാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ ഇതിൽ നിന്ന് എട്ട് സീറ്റ് എടുത്താണ് ബി.ജെ.പിക്ക് നൽകുന്നത്. ഇതോടെ സഖ്യകക്ഷികളുടെ സീറ്റ് ഏഴായി കുറയും.

 

അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി – ശിവസേന സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.