വെറുതെ പറഞ്ഞതാ; ഒളിംപിക്‌സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന് ബിന്ദ്ര

single-img
23 September 2014

abhinav-bindraകഴിഞ്ഞദിവസം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്ക് മനംമാറ്റം. 2016-ലെ റിയോ ഒളിംപിക്‌സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന് ബിന്ദ്ര പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെയാണ് താരം വിരമിക്കലില്‍ നിന്നും പിന്മാറിയത്. തിങ്കളാഴ്ചയാണ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്.