ജെ.സി.ഡാനിയേൽ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്ക്

single-img
23 September 2014

download (10)ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ അർഹനായി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഒക്‌ടോബർ 17ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡ്‌ സമ്മാനിക്കും. പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. സിതാര, അശ്വതി എന്നിവർ മക്കളാണ്.