അൻസിബ ഹസൻ ഷീ ടാക്സിയിൽ

single-img
23 September 2014

download (11)അൻസിബ ഹസൻ സജി സുരേന്ദ്രന്റെ ഷീ ടാക്സി എന്ന ചിത്രത്തിൽ മോഡേണായൊരു വേഷം അവതരിപ്പിക്കുന്നു . ഒരിടവേളയ്ക്ക് ശേഷം ചിത്രത്തിൽ അൻസിബയ്ക്കൊപ്പം കാവ്യാ മാധവനും ഒന്നിക്കുന്നുണ്ട്.

 

ചിത്രത്തിൽ തനിക്കൊരു മോഡേണായ പി.ജി വിദ്യാർത്ഥിനിയുടെ വേഷമാണെന്ന് അൻസിബ പറയുന്നു. താനിതു വരെ മലയാളത്തിൽ ചെയ്തതിൽ വച്ച് സ്വന്തം സ്വഭാവവുമായി വളരെ സാമ്യമുള്ള വേഷമാണ് ഈ ചിത്രത്തിലേത്. കാവ്യ ഓടിക്കുന്ന ടാക്സിയിൽ അൻസിബയും രണ്ട് സുഹൃത്തുക്കളും കയറുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

 

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. അനൂപ് മേനോനാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.