ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രികളില്‍ ഉള്‍പ്പെടുത്തി

single-img
23 September 2014

dice-sep23ന്യൂഡൽഹി: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രികളില്‍ ഉള്‍പ്പെടുത്തി. ഈ ചിത്രം ഓസ്കാറിലെ വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയു‌ടെ ഔദ്യോഗിക എൻട്രിയാണ് . ഇക്കാര്യം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ്  അറിയിച്ചത്. നേരത്തെ ഈ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. തന്‍റെ കാണാതായ ഭർത്താവിനെ തേടി ഹിമാലയൻ താഴ്വരയിൽ നിന്ന് ഡൽഹിയിലേക്ക് തന്‍റെ മകൾക്കും ആടിനുമൊപ്പം ഒരു യുവതി നടത്തുന്ന യാത്രയുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.