കാശ്മീർ വെള്ളപ്പൊക്കത്തിൽ സ്റ്റേഷനിൽ കുടുങ്ങിപ്പോയ പോലീസുകാരെ കുറ്റവാളി രക്ഷപ്പെടുത്തി

single-img
23 September 2014

Local residents distribute relief materials to flood victims at a flooded street in Srinagarകാശ്മീർ വെള്ളപ്പൊക്കത്തിൽ സ്റ്റേഷനിൽ കുടുങ്ങിപ്പോയ പോലീസുകാരെ കുറ്റവാളി രക്ഷപ്പെടുത്തി. ശ്രീനഗറിലെ ഷഹീദ് ഗഞ്ച് പോലീസ് സ്റ്റേഷനിൽ നാലു ദിവസത്തോളം മേൽകൂരയിൽ കുടുങ്ങിക്കിടന്ന് പോലീസുകാരെയാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഫയാസ് രക്ഷപ്പെടുത്തിയത്.  സ്വന്തം ജീവൻ പണയം വെച്ച്  വെള്ളത്തിൽ മുങ്ങിക്കിടന്ന സ്റ്റേഷന്റെ ഉള്ളിലേക്ക് പലതവണ ചാടിയാണ് ഫായാസ് തങ്ങളെ രക്ഷിച്ചതെന്ന് പോലീസുകാർ പറഞ്ഞു.

അതിന് ശേഷം ഫയാസ് തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിൽ കുടുങ്ങി കിടന്ന കുടുംബത്തേയും രക്ഷിച്ചു. കയറിലൂടെ തൂങ്ങി അതിവിദഗ്ധമായി അകത്തു കയറിയാണ് ഫയാസ് കുടുംബത്തെ മുഴുവൻ രക്ഷിച്ചതെന്ന് പോലീസുകാർ പറഞ്ഞു.