ചൈനീസ് പ്രസിഡന്റുമായി ഇടപഴകുന്നതിൽ നിന്നും വടക്ക്-കിഴക്കൻ സംസ്ഥനക്കാരെ വിലക്കിയ സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

single-img
23 September 2014

Ahmedabad-Hyatt-hotelചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ ഇന്ത്യ സന്ദർശന വേളയിൽ അദ്ദേഹം തമസിച്ചിരുന്ന  അഹമ്മദാബാദ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന വടക്ക്-കിഴക്കൻ സംസ്ഥനക്കാരെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് വിവാദമാകുന്നു. വിവാദത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളുടെ ഭാഗത്ത് നിന്നും ആരേയും വിലക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. അതിനാൽ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐ.ബിക്ക് ഉത്തരവ് നൽകി കഴിഞ്ഞു.

അസ്സം മുഖ്യമന്ത്രി തരുൺ ഗൊഗോയി ഇതിനെ ശക്തമായ രീതിയിൽ അപലപിച്ചു. ഈ സംഭവം വടക്ക്-കിഴക്ക് നിന്നുള്ളവരെ അപമാനിക്കുന്നതാണെന്നും. തങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുകയാണെന്നും. ഈ നടപടി രാജ്യത്തിന് നല്ലത് അല്ലെന്നും അദ്ദേഹം പറഞ്ഞു.