കര്‍ണ്ണാടകത്തില്‍ വേശ്യവൃത്തി നിയമവിധേയമാക്കുന്നു

single-img
23 September 2014

sex_workers_delhi

കര്‍ണാടകം വേശ്യവൃത്തി നിയമവിധേയമാക്കാന്‍ ആലോചിക്കുന്നു. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പു മന്ത്രി ഉമശ്രീ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യഭിചാരം നിയമാനുസൃതമാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വിദഗ്ധ സമിതി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഗുണത്തെയും ദോഷത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി ഉമശ്രീ അറിയിച്ചു.

ബാംഗ്ലൂരില്‍ ഒരു പുസ്തകം പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവര്‍.