ദളിതർക്ക് ക്ഷേത്രപ്രവേശനമില്ല;ചോദ്യം ചെയ്ത സിപിഎം ഓഫീസ് സവർണ്ണ വിഭാഗത്തിൽ പെട്ടവർ കത്തിച്ചു

single-img
23 September 2014

23THTEMPLE_2120654_2121011gപോണ്ടിച്ചേരി:സിപിഎം ഓഫീസിനു നേരെ ആക്രമണം,ഞായറാഴ്ചയാണു സവർണ്ണ വിഭാഗത്തിൽ പെട്ടവരാണു കാളിതീര്‍ത്തല്‍കുപ്പത്തിലെ സിപിഎം ഓഫീസ് അഗ്നിക്കിരയാക്കിയത്.പോണ്ടിച്ചേരിയിലെ കാളിതീര്‍ത്തല്‍കുപ്പത്തിലെ ദ്രൗപതിഅമ്മന്‍ ക്ഷേത്രത്തില്‍ ദളിതർക്ക് പ്രവേശനം നിഷേധിച്ചത് സിപിഎം നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

സിപിഎം നേതൃത്വം നൽകുന്ന തൊട്ടുകൂടായ്മ നിർമ്മാർജ്ജന മുന്നണിയാണു ദളിതരെ ക്ഷേത്രത്തിൽ വിലക്കിയതിനെതിരെ സമരവുമായി മുന്നിൽ വന്നത്.അതിനെതുടർന്നാണു സവർണ്ണർ സിപിഎം ഓഫീസ് ആക്രമിച്ചത്.സെപ്തംബർ 30 ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണു സിപിഎം തീരുമാനം.

പത്ത് വർഷം മുൻപ് വരെ ദ്രൗപതിഅമ്മന്‍ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം ഉണ്ടായിരുന്നെന്നും,അടുത്തിടെയാണു ദളിതരെ സവർണ്ണ വിഭാഗത്തിൽ പെട്ടവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കാൻ തുടങ്ങിയതെന്നും ഗ്രാമവാസികൾ പറയുന്നു.തൊട്ടുകൂടായ്മയ്ക്കെതിരെ സിപിഎം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സിപിഎം പുതുച്ചേരി യൂണിറ്റ് സെക്രട്ടറി വി.പെരുമാൾ പറഞ്ഞു