സംസ്ഥാനത്തെ നികുതിനിരക്കുകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു :വി എസ്

single-img
22 September 2014

download (2)സംസ്ഥാനത്തെ നികുതിനിരക്കുകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണര്‍ പി. സദാശിവത്തോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്നുവൈകിട്ടാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

 
വെള്ളക്കരവും ഭൂനികുതിയും കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ നികുതി നിഷേധസമരത്തിന് ഒരുങ്ങുകയാണ് ഇടതുമുന്നണി. സപ്തംബര്‍ 29, 30 തീയതികളില്‍ പ്രാദേശികതലത്തില്‍ എല്‍.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തും. ഒക്ടോബര്‍ എട്ടിന് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റ് പടിക്കലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.