നികുതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഇടതുനേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണും

single-img
22 September 2014

Achuthanandan_jpg_1241752fസര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നികുതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് വൈകുന്നേരം അഞ്ചിന് പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ കാണും. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ നികുതി വര്‍ധിപ്പിച്ച തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിക്കും.

അധികനികുതി നിഷേധം അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് നടത്താനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ അധികനികുതി പ്രഖ്യാപനത്തിനെതിരേ പ്രതിഷേധസമരങ്ങള്‍ നടത്തും. ഒക്ടോബര്‍ എട്ടിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റ് പടിക്കലും ജനകീയ കൂട്ടായ്മ നടത്തുമെന്നും എല്‍ഡിഎഫ് നേതൃത്വം അറിയിച്ചു.