ഹിന്ദു എന്ന വാക്ക് മുസ്ലീങ്ങളുടെ സംഭാവന; വേദങ്ങളിലോ ഉപനിഷത്തുക്കളിലോ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് വീരപ്പമൊയ്‌ലി

single-img
22 September 2014

veerappa_moily_667x500മുസ്ലീങ്ങളുടെ സംഭാവനയാണ് ഹിന്ദു എന്ന വാക്കെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ വീരപ്പ മൊയ്‌ലി. അമുസ്ലീംങ്ങളെ തിരിച്ചറിയാന്‍ മധ്യ കാലഘട്ടത്തില്‍ മുസ്ലിംങ്ങളാണ് ഹിന്ദു എന്ന വാക്ക് കണ്ടുപടിച്ചത് എന്നാണ് ബാഗ്ലൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ വീരപ്പമൊയ്‌ലി പറഞ്ഞത്.

അതല്ലാതെ വേദങ്ങളിലോ ഉപനിഷത്തുകളിലോ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ മൊയ്‌ലിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ‘എന്തിനാണ് പുരാതന മധ്യകാലഘട്ടത്തിലേക്കും പോകുന്നത് .നമുക്ക് സമാധാനമായി ജീവിച്ചുകൂടെയെന്നും’ അദ്ദേഹം ചോദിച്ചു. മൊയ്‌ലിയെപ്പോലുള്ള ആളുകള്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തുരുതെന്ന് അദ്ദേഹം പറഞ്ഞു.