യുവതിയെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ പിടിക്കാന്‍ പോലീസിനു സമയമില്ല; അവര്‍ മന്ത്രിയുടെ കാണാതായ നായുടെ പിറകെയാണ്

single-img
22 September 2014

Ministerരാജസ്ഥാനെ ഞെട്ടിച്ച കൂട്ടമാനഭംഗ കേസിലെ പ്രതികളെ കണ്‌ടെത്താന്‍ സമയമില്ലാതെ പോലീസ് മന്ത്രിയുടെ കാണാതായ നായയുടെ പുറകെയാണ്. രാജസ്ഥാന്‍ ആരോഗ്യ മന്ത്രി രാജേന്ദ്ര റാത്തോറിന്റെ അഞ്ചു മാസം പ്രായമുള്ള വളര്‍ത്തു നായയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ നായയെ കണ്ടത്താന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ മന്ത്രിയില്‍ നിന്നും പോലീസ് ഡിപ്പാര്‍ട്ടമെന്റിന് കടുത്ത ശകാരമാണ് കിട്ടിയത്. എന്നാല്‍ തിങ്കാളാഴ്ച പ്രഭാത സവാരിക്കിറങ്ങിയ സമീപവാസി നായയെ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നിന്ന് കണ്‌ടെത്തി മന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈശാലി നഗറിലെ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട് കൊള്ള അടിച്ച് മടങ്ങിയ അക്രമിസംഘത്തെ കണ്ടെത്താന്‍ പോലീസിന് ഇതുവരയ്ക്കും കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് േപാലീസിന്റെ ഈ നായ അന്വേഷണം.