നവംബര്‍ 13-ലെ ഉത്തരവ് നടപ്പാക്കണമെന്ന് ഹരിതട്രൈബ്യൂണല്‍

single-img
22 September 2014

Kasturiകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും നിലപാട് മാറ്റിയതിനെ തുടര്‍ന്ന് അന്തിമ വിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13-ലെ ഉത്തരവ് നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പശ്ചിമഘട്ടസംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് പരിഗണിക്കുന്നതെന്നാണ് മന്ത്രാലയത്തിനു വേണ്ടി ഹാജരായ പരിസ്ഥിതി സെക്രട്ടറി സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

അന്തിമവിജ്ഞാപനം വരെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ സെക്ഷന്‍ അഞ്ച് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പശ്ചിമഘട്ടത്തിനു മുഴുവന്‍ ബാധകമാക്കാനാകുമോ എന്നും ട്രൈബ്യൂണല്‍ ചോദിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തുകൂടേയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.

നേരത്തെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പരിഗണിക്കുന്നതെന്നാണ് കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചത്. കസ്തൂരിരംഗനില്‍ കരട് വിജ്ഞാപനം പുറത്തിറക്കിയതായും പരിസ്ഥിതിമന്ത്രാലയം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരിസ്ഥിതി സെക്രട്ടറിയോട് നേരിട്ടു ഹാജരാകാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്കിയിരുന്നു.